ബിനോയ് വിശ്വം സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
ബിനോയ് വിശ്വത്തെ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
ബിനോയ് വിശ്വത്തെ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ തര്‍ക്കം. ബഹളത്തെ തുടര്‍ന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയോടെയാണ് തര്‍ക്കം ആരംഭിച്ചത്.
എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു,രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവിന് കൈമാറി.
സുരേഷ് ഗോപി എങ്ങനെ എം.പി. ആയെന്നുള്ളത് പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു വ്യക്തിയില്‍ ധാര്‍മ്മികതയും സാമൂഹികനൈതിക ബോധവും പ്രവര്‍ത്തിക്കാത്തത് അപരാധമല്ല. എന്നാല്‍ അവ ആവശ്യമുള്ള സ്ഥലത്തേക്ക് അങ്ങനെയൊരു വ്യക്തി അവരോധിക്കപ്പെടുന്നത് എങ്ങനെ?, എന്തുകൊണ്ട് എന്നന്വേഷിക്കുമ്പോള്‍ തെളിയുന്നത് ജനായത്ത സംവിധാനത്തിന്റെ രോഗലക്ഷണമാണ്.
ജെ.ഡി.യു വിമത നേതാവ് ശരത് യാദവിന്റെ രാജ്യസഭാ എം.പി സ്ഥാനം റദ്ദാക്കി. ജെ.ഡി.യുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവാണ് നടപടിയെടുത്തത്. ശരത് യാദവിനൊപ്പം വിമത നേതാവായ അലി അന്‍വറിന്റെ എം.പി സ്ഥാനവും അയോഗ്യമാക്കിയിട്ടുണ്ട്.
രാജ്യസഭയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഷിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്.