ജിഷ കേസ്: അമീറുള്‍ ഇസ്ലാമിന് വധശിക്ഷ
നിയമ വിദ്യാര്‍ത്ഥിയായിരുന്ന പെരുമ്പാവൂര്‍ വട്ടോളിപ്പടി സ്വദേശി ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. അതിക്രൂരവും സമനതകളില്ലാത്തതുമായ കൃത്യമാണ് പ്രതിയുടെ എന്ന് നിരീക്ഷിച്ച കോടതി ജീവപര്യന്തവും തൊണ്ണൂറ്റോരായിരം രൂപ പിഴയും വധശിക്ഷക്കൊപ്പം വിധിച്ചിട്ടുണ്ട്.
