Skip to main content

സുനി മൂന്ന് തവണ നാദിര്‍ഷയെ ജയിലില്‍ വച്ച് വിളിച്ചു

നടിയെ തട്ടികൊണ്ട് ‌പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചെന്ന് സഹതടവുകാരനായ ജിന്‍സന്റെ രഹസ്യ മൊഴി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പലതവണ വിളിച്ചു.

' അമ്മയും' രണ്ടു ഭരണകക്ഷി എം. എല്‍ എ മാരും ദിലീപിന് പിന്തുണയുമായി രംഗത്ത്

കേരളത്തില്‍ നടന്ന ഏറ്റവും കൊടിയ കുറ്റകൃത്യങ്ങളിലൊന്നാണ് പ്രമുഖ നടി നഗരമദ്ധ്യത്തില്‍ വാഹനത്തിനുളളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്.'അമ്മ' ഭാരവാഹികളുടെ പത്രസമ്മേളനത്തിലൂടെ ഒന്നുറപ്പിക്കാം. ഈ കേസ്സില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആളൂര്‍ വക്കീലിലൂടെ പള്‍സര്‍ സുനിയും താമസിയാതെ പുറത്തെത്തിയേക്കാം.
 

ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് അമ്മ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് താരസംഘടയായ അമ്മ.

ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നു : പോലീസ്

നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഗൂഢാലോചന സംബന്ധിച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു

നടി ആക്രമിക്കപ്പെട്ടത് ചുരുളഴിയാതെ കൂടുതല്‍ ചുരുളുന്നു

സിനിമാ നടി നഗരമധ്യത്തില്‍ വാഹനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പി ടി തോമസ് എം.എല്‍.എ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു.  ഈ വിഷയത്തില്‍ എന്തോ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ സ്വാധീനമുളളവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു.

ഗ്രാമമുഖ്യന്റെ നിര്‍ദേശപ്രകാരം പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമമുഖ്യനെയും പീഡിപ്പിച്ചയാളെയും പെണ്‍കുട്ടിയുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to Netflix