Skip to main content

പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപയെന്ന് ആര്‍.എസ്.എസ് നേതാവ്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് മദ്ധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്. കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്‍ ആരോപിച്ചാണ് നടപടി.

പശുരക്ഷകര്‍ നല്ലവര്‍; ഭരണഘടനയ്ക്ക് അകത്തുനിന്ന്‍ പ്രവര്‍ത്തിക്കണം: മോഹന്‍ ഭഗവത്

ജൈനരടക്കമുള്ളവര്‍ പശുരക്ഷ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഭഗവത് പശുരക്ഷകര്‍ നല്ലവരാണെന്നും എന്നാല്‍ ഭരണഘടനയ്ക്ക് അകത്തുനിന്ന്‍ പ്രവര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ്. വിവാദം: പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍

ആര്‍.എസ്.എസിന്റെ വിദ്വേഷകരവും വിഭാഗീയവുമായ കാര്യപരിപാടിയെ എതിര്‍ക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററില്‍ രാഹുലിന്റെ മലക്കം മറിച്ചില്‍.

ആര്‍.എസ്.എസ് ഗാന്ധിയെ വധിച്ചുവെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്..എസ്) കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, സെപ്തംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് തള്ളുമെന്ന് കോടതി സൂചന നല്‍കി.

 

ആര്‍.എസ്.എസ് വിമര്‍ശനം: വിചാരണ നേരിടേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി

മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍ ആരോപിച്ച് ആര്‍.എസ്.എസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധി വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേസ് ജൂലൈ 27-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്

 

Subscribe to Indian Railways