കോണ്‍ഫഡറേഷന്‍ കപ്പ്: ബ്രസീല്‍ ജേതാക്കള്‍
ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീൽ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കളായി. ബ്രസീലിനായി ഫ്രെഡ് രണ്ടും, നെയ്‌മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്.
സഡന്‍ ഡെത്ത് കടന്ന് സ്പെയിന്‍ ഫൈനലില്‍
അന്ത്യം വരെ ആവേശം മുറ്റിനിന്ന കളിയില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ (7-6) ഇറ്റലിയെ മറികടന്ന് ലോകചാമ്പ്യന്‍മാരായ സ്പെയിന്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു.
ഉറുഗ്വായെ പിന്തള്ളി ബ്രസീല്‍ ഫൈനലില്‍
ഉറുഗ്വായെ തകര്‍ത്ത് ബ്രസീല്‍ കോണ്‍ഫഡറെഷന്‍ കപ്പ് ഫുട്ബാളിന്‍റെ ഫൈനലില്‍ എത്തി. ഉറുഗ്വായെ 2-1നു പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഫൈനല്‍ മത്സരത്തിനു യോഗ്യത നേടിയത്.



