ലാ അക്കാദമി എന്ന ഒടുവിലത്തെ കാരണം
കേരള രാഷ്ട്രീയത്തില്‍ ജീർണ്ണത ഒരു കുരുപോലെ രൂപം പ്രാപിച്ച് വളർന്ന് വലുതായി ശരീരത്തെ നശിപ്പിക്കുന്നതുപോലെയായതിന്റെ ഉത്തമ ഉദാഹരണമാണ് ലാ അക്കാദമി. ബി.ജെ.പി ഈ സന്ദർഭം മുതലെടുത്തുകൊണ്ട് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു തയ്യാറെടുക്കുമ്പോൾ ജീർണ്ണതയിലകപ്പെട്ട രാഷ്ട്രീയത്തെ അതിൽ നിന്നു മുക്തമാക്കുക എന്നതല്ല അവരുടെയും ലക്ഷ്യം.
