അമേരിക്കൻ സർക്കാർ പൂട്ടി
സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ആരോഗ്യ സംരക്ഷണവും ആരോഗ്യ ഇൻഷുറൻസും ബജറ്റിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിലാണ് ബില്ല് പാസാക്കുന്നതിന് ഡെമോക്രാറ്റുകൾ എതിരു നിൽക്കുന്നത്. എന്നാൽ അത് ഉൾപ്പെടുത്തില്ല എന്ന നിലപാടിൽ കൺസർവേറ്റീവ് പാർട്ടിയും ഉറച്ചുനിൽക്കുന്നു.
ഗവൺമെൻറ് അടച്ചിടലിനെ തുടർന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനം, , ടൂറിസ്റ്റ് കേന്ദ്രങ്ങൾ ദേശീയ സ്മാരകങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും മുടങ്ങും എന്നാണ് അറിയുന്നത്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ അടച്ചിടിലിന്റെ ഇപ്പോഴത്തെ സ്ഥിതി അറിഞ്ഞതിനു ശേഷം വേണം യാത്ര തുടരേണ്ടത്. ഒന്നാം ട്രംപ് ഭരണത്തിന്റെ കാലത്ത് ഏഴു കൊല്ലത്തിനു മുമ്പ് സർക്കാർ സംവിധാനം ഇതുപോലെ അടച്ചടിക്കുകയുണ്ടായി. അതിനുശേഷം ഇത് ആദ്യമായാണ് ഇപ്പോൾ സർക്കാർ സംവിധാനം അടച്ചിടുന്നത്.
സർക്കാർ സംവിധാനം അടച്ചിടലിനെ തുടർന്ന് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് അമേരിക്ക കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
