പ്രതീക്ഷിക്കാൻ വകയില്ലെങ്കിലും പ്രതീക്ഷയോടെ ഗാസയിലേക്ക് മടങ്ങുന്നവർ
ഗാസയിലേക്ക് നാട്ടുകാർ ആവേശത്തോടെ മടങ്ങിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ . ഉറ്റവരും ഉടയവരും നഷ്ടമായ ഇവർ തിരിച്ചെത്തുമ്പോൾ അവരുടെ വീടുകൾ എവിടെയായിരുന്നു പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. എന്നിട്ടും നാട്ടുകാർ മുഖത്ത് സന്തോഷവുമായി ഗാസയിലേക്ക് മടങ്ങുന്നു. മനുഷ്യൻറെ ഓരോ അവസ്ഥയുടെ മുഹൂർത്തങ്ങളായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ.
മടങ്ങിയെത്തുന്നവർക്ക് പുറമേ നിന്ന് ലഭ്യമാകുന്ന ഭക്ഷണവും മറ്റുമല്ലാതെ ഒന്നും തന്നെ ലഭ്യവുമല്ല. ഗാസയിലെത്തുന്ന ഒരോ മനുഷ്യനും ജീവിതം പുതുതായി ഉണ്ടാക്കേണ്ടി വരും. അങ്ങനെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ജീവിതത്തെക്കുറിച്ച് സ്വപ്നം പോലും കാണാൻ നിവൃത്തിയില്ലാത്ത ഒരു സമൂഹത്തെയാണ് ഗാസയിൽ നിന്ന് കാണുന്നത്.
മടങ്ങിയെത്തുന്ന ഗാസ നിവാസികൾക്ക് എത്രമാത്രം സ്വാതന്ത്ര്യം പോലും അനുഭവിക്കാൻ കഴിയും എന്നുള്ളത് വരുന്ന നാളുകളിൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ.
