ദുബൈ: കൊച്ചിയില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ആദ്യഘട്ട മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. 50 ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ അടങ്ങുന്നതാണ് പ്ലാന്‍. ദുബൈ എമിരേറ്റ്സ് ടവറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
15 ലക്ഷം ചതുരശ്ര അടിയില്‍ ഒമ്പത് ലക്ഷം ഐ.ടി. ആവശ്യങ്ങള്‍ക്കും ആറു ലക്ഷം ഐ.ടി. ഇതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. നാല് ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മാണം ജൂലൈ ഒന്നിന് ആരംഭിച്ച് 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുത്തു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനം എടുത്തു. മാസ്റ്റര്‍പ്ലാന്‍ ജനുവരി 31ന് മുമ്പ് അംഗീകരിക്കും എന്ന് ജനുവരി 15ന് ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലാകാഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.