ടെഹ്‌റാന്‍ :ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി. ഇറാന്റെ പതിനൊന്നാം പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. യാഥാസ്ഥിതിക പക്ഷത്തുള്ള സയിദ് ജലീലി, മൊഹ്‌സെന്‍ റെസായി, അലി അക്ബര്‍ വെലയാതി, മൊഹമ്മദ് ബാഘര്‍ ഘലിബാഫ്, മൊഹമ്മദ് ഘരാസി എന്നിവരും മിതവാദിയും പരിഷ്‌കരണവാദിയുമായ ഹസ്സന്‍ റൊഹാനിയുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ഏതാണ്ട് അഞ്ചരക്കോടി ജനങ്ങള്‍ വോട്ടു ചെയ്യും. ഇറാന്റെ തിരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്കു 50% വോട്ട് ലഭിക്കണം. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഈ മാസം 21 നു വീണ്ടും വോട്ടെടുപ്പ് നടക്കും. ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനെയിയുടെ നേതൃത്വത്തിലുള്ള ഗാര്‍ഡിയന്‍ കൌണ്‍സിലാണ് തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. അതേസമയം ഇറാനിലെ രണ്ടു പ്രമുഖ മതനേതാക്കളെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കിയ ഗാര്‍ഡിയന്‍ കൌണ്‍സിലിന്റെ തീരുമാനം ഈയിടെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
