Skip to main content
Moscow

saudi-football-team, plane

ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന റഷ്യയില്‍ സൗദി അറേബ്യന്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം. തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും സൗദി ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി സൗദി അറേബ്യന്‍ താരങ്ങള്‍ പോകവെയാണ് വിമാനത്തിന് തീപിടിച്ചത്.

 

സംഭവിച്ചത് തീപിടുത്തമായിരുന്നില്ലെന്നും  പക്ഷി വന്നിടിച്ചത് കൊണ്ടുള്ള പിഴവാണെന്നും വിമാന കമ്പനി വിശദീകരിച്ചു.  ബുധനാഴ്ച ഉറുഗ്വായ്ക്കെതിരെയാണു സൗദിയുടെ രണ്ടാം മത്സരം.