Skip to main content

ഷെഹ്‍ല റാഷിദിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‍ല റാഷിദിന്‍റെ ട്വീറ്റുകളിലാണ് കേസ്

റോബര്‍ട്ട് മുഗാബെ അന്തരിച്ചു.

വര്‍ണവിവേചനത്തിനെതിരായ നിലപാടിലൂടെ ശ്രദ്ധേയനായ സിംബാബ്‌വെ മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസ്സായിരുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന സിംബാബ്‌വെ സ്വതന്ത്രമായതിന് ശേഷം ആദ്യത്തെ പ്രധാനമന്ത്രിയായ മുഗാബെ ഏഴ് വര്‍ഷം പ്രധാനമന്ത്രിയും മുപ്പത് വര്‍ഷം പ്രസിഡന്‍റുമായിരുന്നു. 1924ല്‍ അന്നത്തെ റൊഡേഷ്യയില്‍ ജനിച്ച മുഗാബെ ഏറെക്കാലം അധ്യാപകനായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അധ്യാപകനായിരിക്കെ തന്നെ സ്വദേശത്തെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തില്‍ അദ്ദഹം പങ്കാളിയായി. റൊഡേഷ്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം പല വട്ടം അറസ്റ്റിലായി.

കിഫ്ബി ഫണ്ടുകൾ സി.എ.ജിയുടെ ഓഡിറ്റിന് വിധേയമാക്കണമെന്ന് ചെന്നിത്തല

കിഫ്ബി ഫണ്ടുകൾ സി.എ.ജിയുടെ ഓഡിറ്റിന് വിധേയമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഡിറ്റ് നടത്താതിരിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയുമാണ്.പണം ചെലവാക്കുന്നത് എങ്ങിനെയാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

ശബരിമല വിഷയം ആരെങ്കിലും പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് കോടിയേരി

ശബരിമല വിഷയം ആരെങ്കിലും പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ഭരണനേട്ടങ്ങള്‍ പറഞ്ഞ് തന്നെയാവും ഇടത് പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക . കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം കൊണ്ട് ജോസഫ് പോയെന്നും കോടിയേരി പരിഹസിച്ചു.

സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ആശയക്കുഴപ്പം തുടരുന്നു

സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യം തള്ളാതിരുന്ന ജോസ് കെ. മാണി കൃത്യമായ മറുപടി നല്‍കിയില്ല. മറ്റന്നാള്‍ നടക്കുന്ന ജില്ലാ യു.ഡി.എഫ് യോഗത്തിനു മുന്നോടിയായി ധാരണകള്‍ രൂപപ്പെടുത്താനാണ് ശ്രമം പേരുകള്‍ പലത് ചര്‍ച്ചയിലുണ്ട്.

കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ ഭാഗമെന്ന് രാജ്നാഥ് സിങ്

പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ജമ്മു കശ്മീര്‍ പ്രത്യകപദവി; ഹരജികള്‍ ഭരണഘടനാ ബെഞ്ചിന്

ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട പന്ത്രണ്ട് ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. മാതാപിതാക്കളെ കാണാനായി വിദ്യാര്‍ത്ഥിയായ അലി സയീദും യെച്ചൂരിയും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളാണ് ആദ്യം പരിഗണനക്കെടുത്തത്.

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അനുമതി

അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. പ്രത്യേക അധികാരം റദ്ദാക്കിയതിലും മാധ്യമസ്വാതന്ത്രത്തിലും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കും. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് തൊട്ടു പിന്നാലെ വീട്ടു തടങ്കലിലാക്കപ്പെട്ട സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി.

ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്; പേടകത്തിന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥം മാറ്റല്‍ വിജയകരം

ചന്ദ്രന്റെ ഉപരിതലത്തോട് അടുത്ത് ചന്ദ്രയാന്‍ രണ്ട്. രാവിലെ 9.4ന് പേടകത്തെ മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. പേടകത്തെ മൂന്നാം ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 7ന് ലാന്‍ഡര്‍ ചന്ദ്രോപരിലത്തില്‍ ഇറങ്ങും. പേടകത്തിലെ ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം 1190 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് സഞ്ചാരപഥം മാറ്റിയത്. ചന്ദ്രോപരിതലത്തില്‍ ‍നിന്ന് 179 കിലോമീറ്റര്‍ അടുത്തും ,1412 കി മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് ഇപ്പോള്‍ പേടകത്തിന്റെ സഞ്ചാരം. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഈ മാസം 30 ന് നടക്കും.

വമ്പന്‍ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍

ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി

Subscribe to