‘മതത്തിന്റെ പേരില്‍ പ്രകോപിതരായി’ കൊലപാതകം നടത്തിയവര്‍ക്ക് ജാമ്യം നല്‍കി മുംബൈ ഹൈക്കോടതി
2014-ല്‍ മുംബൈയില്‍ ഒരു മുസ്ലിം യുവാവിനെ അടിച്ചുകൊന്ന കേസിലെ മൂന്ന്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതത്തിന്റെ പേരില്‍ പ്രകോപിതരായാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
2014 ജൂണ്‍ രണ്ടിനാണ് 28-കാരനായ മൊഹ്സിന്‍ ഷെയ്ഖിനെ ഒരു സംഘം ബൈക്കില്‍ നിന്ന്‍ വലിച്ചുവീഴ്ത്തി ഹോക്കി സ്റ്റിക്കുക്കളും ക്രിക്കറ്റ് ബാറ്റുകളും കൊണ്ട് അടിച്ച് കൊന്നത്. ശിവാജി, ശിവ സേന നേതാവായിരുന്ന ബാല്‍ താക്കറെ എന്നിവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു അക്രമികള്‍.



