Skip to main content

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍വിജയം; എ.എ.പിയ്ക്ക് തിരിച്ചടി

ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ജയം. നിലവില്‍ കോര്‍പ്പറേഷനുകള്‍ ഭരിക്കുന്ന ബി.ജെപി തങ്ങളുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് അദ്ധ്യാപകന്‍ മരിച്ചു

ഡല്‍ഹിയില്‍ രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ കുത്തേറ്റ് അദ്ധ്യാപകന്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് നംഗ്ലോയിയിലെ ഗവണ്മെന്റ് ബോയ്സ് സീനിയര്‍ സെക്കണ്ടറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകന്‍ മുകേഷ് കുമാറിന് കത്തി കൊണ്ട് കുത്തേറ്റത്. 45-കാരനായ കുമാര്‍ രാത്രി മരിച്ചു.

 

സംഭവത്തില്‍ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും മക്കള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യവും അദ്ധ്യാപകര്‍ ഉന്നയിച്ചിട്ടുണ്ട്.  

 

കനത്ത മഴയില്‍ കുരുങ്ങി ഡല്‍ഹിയും ലക്നോവും; ഹൈദരാബാദില്‍ ഏഴു മരണം

ഡല്‍ഹി, ദേശീയ തലസ്ഥാന പ്രദേശം, ഹൈദരാബാദ്, ലക്നോ എന്നിവടങ്ങളില്‍ ബുധനാഴ്ച കനത്ത മഴ പെയ്തു. വന്‍ ഗതാഗത കുരുക്കുകളും വെള്ളക്കെട്ടുകളും മൂലം ഇവിടങ്ങളിലെ യാത്ര അങ്ങേയറ്റം ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

 

ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വ്വീസുകളും വൈകി. മഴ കാരണം ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. സമീപത്തെ ഗുരുഗ്രാമിലും കനത്ത മഴയില്‍ ഗതാഗതം തടസ്സപ്പെട്ടു.  

 

ഡല്‍ഹി: 21 എ.എ.പി എം.എല്‍.എമാര്‍ അയോഗ്യതയുടെ നിഴലില്‍

ഡല്‍ഹി നിയമസഭയിലെ 21  ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ അംഗത്വം റദ്ദാക്കപ്പെടാന്‍ സാധ്യത. പാര്‍ലിമെന്ററി സെക്രട്ടറി എന്ന പദവിയില്‍ ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലില്‍ ഒപ്പ് വെക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിസമ്മതിച്ചതോടെയാണിത്‌.

അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മോദിപ്രഭാവത്തില്‍ നിന്ന്‍ മോദിഭയത്തിലേക്ക്

മോദി-അമിത് ഷാ സമവാക്യവും മോദിയുടെ ഭരണശൈലിയും മോദി ഒരു ഏകാധിപതിയുടെ അവസ്ഥയിലേക്ക് മാറുന്നു എന്നുള്ള ധാരണ സൃഷ്ടിച്ചു. അദ്ദേഹം തന്നെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന തന്റെ ഗുജറാത്ത് ചരിത്രവും ഉപബോധമനസ്സിൽ നിന്നെന്നപോലെ പുതിയ പ്രതിഛായയെ രൂഢമൂലമാക്കി.

Subscribe to NCERT