കടല്‍ക്കൊല: ഇറ്റാലിയന്‍ സൈനികന് ചികിത്സയ്ക്ക് നാല് മാസത്തേക്ക് നാട്ടില്‍ പോകാം
ആഗസ്ത് 31-ന് മസ്തിഷ്ക ആഘാതം അനുഭവപ്പെട്ട മാസിമിലിയാനോ ലത്തോരെയ്ക്ക് ചികിത്സയ്ക്കായി നാല് മാസത്തേക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നല്കി.
ആഗസ്ത് 31-ന് മസ്തിഷ്ക ആഘാതം അനുഭവപ്പെട്ട മാസിമിലിയാനോ ലത്തോരെയ്ക്ക് ചികിത്സയ്ക്കായി നാല് മാസത്തേക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നല്കി.
പുതിയ അറ്റോര്‍ണ്ണി ജനറലായി നിയമിച്ചിട്ടുള്ളത് കേസില്‍ ഇറ്റലിയ്ക്ക് വേണ്ടി ഹാജരായിരുന്ന മുകുള്‍ റോഹ്തഗിയെയാണ്. കേസില്‍ സര്‍ക്കാറിന് വേണ്ടി റോഹ്തഗി ഹാജരാകുന്നതിനെ എന്‍.ഐ.എ എതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രത്യേക എന്‍.ഐ.എ കോടതിയില്‍ മാര്‍ച്ച് 31-നാണ് രണ്ട് ഇറ്റാലിയന്‍ സൈനികരുടെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ സുവ നിയമമനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഏത് നിയമമനുസരിച്ചാണ് പ്രതികളെ വിചാരണ ചെയ്യുന്നതെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം എഴുതിനല്കാന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറ്റലിയുടെ നടപടി.
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കുറ്റപത്രം തയ്യാറായെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.