ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കി
ജെ.ഡി.യു വിമത നേതാവ് ശരത് യാദവിന്റെ രാജ്യസഭാ എം.പി സ്ഥാനം റദ്ദാക്കി. ജെ.ഡി.യുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവാണ് നടപടിയെടുത്തത്. ശരത് യാദവിനൊപ്പം വിമത നേതാവായ അലി അന്‍വറിന്റെ എം.പി സ്ഥാനവും അയോഗ്യമാക്കിയിട്ടുണ്ട്.
നിതീഷിന്റെ നീക്കത്തിന് വെല്ലുവിളി : ശരത് യാദവ് പ്രത്യേകയോഗം വിളിച്ചു.
മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തിനിടെ ജെ.ഡി.യുവില്‍ തന്നെ ഭിന്നത രൂപപ്പെടുന്നു. ജെ.ഡി.യുവിലെ മുതിര്‍ന്ന നേതാവായ ശരത് യാദവിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തോട് അടുപ്പമുള്ള എം.പി മാരുടെ യോഗം വിളിച്ചു
തന്ത്രങ്ങളുടെ വഴിയേ നിതീഷ് രംഗപ്രവേശം ചെയ്യുന്നു
വ്യവസ്ഥാപിത ചാലിലൂടെ അധികം അധ്വാനമില്ലാതെ അധികാരത്തിലെത്തുന്നതിനുള്ള ക്രമത്തിന്റെ മുന്നൊരുക്കമായി വേണം നിതീഷിന്റെ പ്രസ്താവനയെ കാണാൻ. മോദിയെ ബി.ജെ.പി അംഗീകരിക്കുന്നതു പോലെ തന്നെയും പ്രതിപക്ഷം അംഗീകരിക്കണം. അതിനുള്ള ഒരുക്കമാണ് നിതീഷ് തുടങ്ങിയിരിക്കുന്നത്.
