Skip to main content
നേപ്പാൾ ഓർമ്മിപ്പിക്കുന്നു; നേതൃത്വം അനിവാര്യം; ഇല്ലെങ്കിൽ അരക്ഷിതാവസ്ഥ

നേതൃത്വം ഇല്ലാതെ കലാപാഹ്വാനം നൽകുന്നത് അക്രമത്തിലും അരക്ഷിതത്വത്തിലും കലാശിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഇപ്പോൾ നേപ്പാൾ വ്യക്തമാക്കുന്നത്. അഴിമതിക്കെതിരെ തുടങ്ങിയ പ്രക്ഷോഭം ഒടുവിൽ കൊള്ളി വയ്പുമായി കലാശിച്ചു.

      എന്തിനുവേണ്ടിയാണ് ജൻസികൾ പ്രക്ഷോഭം നടത്തിയതെന്നു പോലും മുന്നിലേക്ക് വന്ന് ആധികാരികമായി പറയാൻ ആളില്ലാത്ത അവസ്ഥയായി. പ്രക്ഷോഭം സർക്കാരിനെ താഴെയിറക്കി. എന്നാൽ അതു കഴിഞ്ഞ് എന്ത്? അത് യുവ പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ പോലുമാരുമില്ല.

Society

കലാപം കൊള്ളയും കൊള്ളിവയ്പുമായി; നേപ്പാൾ അനിശ്ചിതാവസ്ഥയിൽ

നേതൃത്വമില്ലാത്ത നോപ്പാൾ കലാപം വ്യാപക കൊള്ളയും കൊള്ളിവെയ്പുമായി പരിണമിച്ചു. പ്രധാനമന്ത്രി രാജിവച്ചതിനെ തുടർന്ന് പട്ടാള മേധാവി അധികാരമേറ്റു.

നേപ്പാൾ പ്രധാനമന്ത്രി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നു

നേപ്പാൾ പ്രക്ഷോഭകർ പ്രസിഡണ്ട്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രധാനമന്ത്രി കെ പി ഒലി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു.

നേപ്പാൾ പാർലമെൻറ് മന്ദിരം കത്തിച്ചു; മന്ത്രി മന്ദിരത്തിൽ നിന്ന് നോട്ടുകെട്ടുകൾ വാരി വിതറി പ്രക്ഷോഭകർ


നേപ്പാളിൽ കൗമാരക്കാർ നടത്തുന്ന പ്രക്ഷോഭം പുകഞ്ഞു കൊണ്ടിരുന്ന അന്തരീക്ഷത്തിൻ്റെ വെറും ആളിക്കത്തൽ മാത്രമാണ് . ആളിക്കത്തലിനുള്ള തീപ്പൊരി സാമൂഹ്യ മാധ്യമങ്ങൾ നേപ്പാൾ സർക്കാർ നിരോധിച്ചത് ആയി എന്ന് മാത്രം .  ചൊവ്വാഴ്ച പ്രക്ഷോഭകർ നേപ്പാളിന്റെ പാർലമെൻറ് മന്ദിരത്തിനും തീ വെച്ചു. അതിനുമുൻപ് പ്രധാനമന്ത്രിയുടെ വസതിയും പ്രക്ഷോഭകർണിക്കരയാക്കി.

സാമൂഹ്യ മാധ്യമ നിരോധനം: നേപ്പാൾ ജൻസികൾ തെരുവുയുദ്ധത്തിൽ ; 20 പേർ മരിച്ചു

നേപ്പാൾ ഗവൺമെൻറ് സാമൂഹ്യ മാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് നേപ്പാളിലെ യുവതലമുറ തെരുവിൽ പ്രക്ഷോഭത്തിന് ഇറങ്ങി. പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ 20 പേർ മരിക്കുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് കമ്മീഷന്‍

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക്‌ മറുപടി നല്‍കണമെന്ന നിലപാടിലുറച്ച് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിരസിച്ചെന്ന പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളുമെന്ന്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്  സര്‍ക്കാര്‍.

 

Subscribe to Nepal GenZ