ആനഎഴുന്നള്ളിപ്പ് വേണ്ടെന്നു വെച്ചാൽ
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പിനെതിരെ വിധികൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പരമോന്നത കോടതി ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻറെ ഭാഗമല്ലേ എന്ന് ആരാഞ്ഞത്.
സിപിഐയിലെ സൗമ്യനും ബുദ്ധിജീവിയും കവിയും ഒക്കെയായി സ്വയം കരുതുകയും മറ്റുള്ളവർ അങ്ങനെ പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ഇത്ര ഔന്നത്യത്തിലുള്ള വ്യക്തിയും കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടായിരിക്കാം അദ്ദേഹത്തിൻറെ ചില പ്രസ്താവനകൾക്ക് തീരെ നിലവാരമില്ലാതെ വരുന്നു. സാംസ്കാരികമായി ഒട്ടും പരിഷ്കൃതമാകാത്ത മനുഷ്യരാണ് തങ്ങൾക്ക് അസ്വീകാര്യമായ സന്ദർഭങ്ങളിൽ മറ്റുള്ളവരെ ശാരീരികമായി കടന്നാക്രമിക്കുക. സാധാരണ ഇത്തരം സന്ദർഭങ്ങൾ തെരുവിൽ കാണാറുണ്ട്. ചെവിക്കുറ്റി, കരണക്കുറ്റി ഒക്കെ അടിച്ചു തകർത്തു കളയും എന്നുള്ള പോർവിളികൾ.