പാകിസ്ഥാൻ ആഭ്യന്തര കലാപത്തിലേക്ക്; ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങൾ

പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും വ്യാഴാഴ്ച സ്ഫോടന പരമ്പര അറങ്ങേറി. വിമാനത്താവളങ്ങൾ അടക്കുകയും ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവക്കുകയും ചെയ്തു . ഇന്ത്യയുമായി ഏറ്റുമുട്ടലിനു തയ്യാറെടുക്കുന്നതിനിടെയാണ് പാകിസ്ഥാനിൽ സ്ഫോടന പരമ്പരകൾ'
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ( ബി.എൽ .എ) യാണ് ഈ സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുമുൻപാണ് ബി.എൽ. എ ആറ് പട്ടാളക്കാരെ വധിച്ചത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ഇപ്പോൾ പാകിസ്ഥാൻ ഭിഷണി നേരിടുന്നില്ല. എന്നാൽ പാകിസ്ഥാൻ്റെ 44 ശതമാനം വിസ്തൃതി വരുന്ന ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് വിഘടിച്ചു പോകാതിരിക്കാനാണ് ഇപ്പോൾ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നത്. വിശാലമായ പ്രവിശ്യയാണ് ബലൂചിസ്ഥാനെങ്കിലും ബലൂചികൾ സംഖ്യയിൽ കുറവാണ്. അതാണ് പാകിസ്ഥാന് ബലൂചികളെ അമർത്താൻ എളുപ്പമാകുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി ബലൂചികളുടെ ആക്രമണം ശക്തിയാർജിച്ചിരിക്കുകയാണ്. അതിൻ്റെ ഭാഗമാണ് ബി.എൽ .എ പാകിസ്ഥാൻ്റെ ജാഫർ ട്രെയിൻ റാഞ്ചിക്കൊണ്ടു പോയതും പട്ടാളക്കാരെ വധിച്ചതുമൊക്കെ .
ഇന്ത്യയുമായി പാകിസ്ഥാൻ യുദ്ധത്തിലേക്കു നീങ്ങുകയാണെങ്കിൽ തങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുമെന്നുള്ള പഷ്ത്തൂൺ മൗലവിയുടെ പരസ്യപ്രസ്താവന ലോക ശ്രദ്ധയാകർഷിച്ചതും ശ്രദ്ധേയമാണ്.