ക്വാലലുംപൂര്‍: മലേഷ്യയില്‍ തിരഞ്ഞെടുപ്പ് മെയ് അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 222 പാര്‍ലിമെന്റ് സീറ്റുകളിലേക്കും സംസ്ഥാനങ്ങളിലെ 505 സീറ്റുകളിലേക്കും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രികകള്‍ ഏപ്രില്‍ 20 മുതല്‍ സമര്‍പ്പിച്ചു തുടങ്ങാം.
പ്രധാനമന്ത്രി മൊഹമ്മദ് നജീബ് തുന്‍ റസാക്ക് കഴിഞ്ഞ ആഴ്ചയാണ് പാര്‍ലിമെന്റ് പിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും.
നജീബിന്റെ ദേശീയ മുന്നണിയാണ് സ്വാതന്ത്ര്യത്തിന് ശേഷം കഴിഞ്ഞ 56 വര്‍ഷമായി മലേഷ്യ ഭരിക്കുന്നത്. എന്നാല്‍ 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞിരുന്നു.