Skip to main content
ന്യൂഡല്‍ഹി

tarun tejpal

 

തെഹല്‍ക്ക മാഗസിന്റെ പത്രാധിപരായിരുന്ന തരുണ്‍ തേജ്പാലിന് ലൈംഗികാതിക്രമ കേസില്‍ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തേജ്പാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കാമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത ഗോവ സര്‍ക്കാറിനോട്‌ കോടതി പറഞ്ഞു.

 

വിചാരണക്കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ അമ്മയുടെ മരണത്തെ തുടര്‍ന്ന്‍ മെയ് 19-ന് തേജ്പാലിന് അനുവദിച്ച ഇടക്കാല ജാമ്യം ജൂലൈ ഒന്ന്‍ വരെ സുപ്രീം കോടതി നീട്ടിയിരുന്നു.

 

ഗോവയിലെ ഒരു ഹോട്ടലില്‍ വെച്ച് തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചതായി ഒരു സഹപ്രവര്‍ത്തക ആരോപിച്ചതിനെ തുടര്‍ന്നാണ്‌ തെജ്പാലിനെതിരെ കേസെടുത്തത്. 2013 നവംബറില്‍ ആയിരുന്നു സംഭവം. ക്രിമിനല്‍ നിയമത്തില്‍ 2013-ല്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ബലാല്‍സംഗം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.