Skip to main content

ന്യൂഡല്‍ഹി: കൊച്ചിയിലെ ദക്ഷിണ കമാന്‍ഡ് ആസ്ഥാനത്ത് സേനാ ഉദ്യോഗസ്ഥനായ ഭര്‍ത്താവും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‍ പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതി അടിസ്ഥാനരഹിതമെന്ന് നാവികസേന. എന്നാല്‍ അന്വേഷണത്തില്‍ ആരെങ്കിലും കുറ്റക്കാരെന്ന്‍ തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ എ.കെ. ആന്റണി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

കൊച്ചിയിലെ ഏഴു നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ ഹാര്‍ബര്‍ പോലീസ് സ്ത്രീപീഡനത്തിനു കേസെടുത്ത സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണത്തിലാണ് സംഭവം കുടുംബ വഴക്ക് മാത്രമാണെന്ന് സേന പറയുന്നത്. യുവതി 2012ലും ഇതേ പരാതി നല്‍കിയിരുന്നെന്നും അന്വേഷണത്തില്‍ കുടുംബ വഴക്കാണ് കാരണമെന്ന് അന്ന് തെളിഞ്ഞതായും വിശദീകരണത്തില്‍ പറയുന്നു.

 

പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിക്കും നാവികസേനാ മേധാവി അഡ്മിറല്‍ ഡി.കെ. ജോഷിക്കും യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയെക്കുറിച്ച് മന്ത്രി എ.കെ. ആന്‍റണി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.