Skip to main content

തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ. കേരള സംസ്ഥാന ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷനില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

 

കോര്‍പ്പറേഷന് ഉദുമ, കോമളപുരം, പിണറായി എന്നിവിടങ്ങളില്‍ 2006ല്‍ തുടങ്ങിയ സ്പിന്നിങ്ങ് മില്ലുകളില്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 24 കോടി രൂപയുടെ അഴിമതി നടന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ തീരുമാനം. അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

എളമരം കരീമിന്റേയും കോര്‍പ്പറേഷന്‍ എം.ഡി. എം. ഗണേഷിന്റേയും പങ്ക് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എം.ഡിയെ തത്സ്ഥാനത്ത് നിന്ന്‍ നീക്കണമെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ.