mumbai
വെന്റിലേറ്റര്‍ സംവിധാനത്തിന്റെയും ഓക്സിജന്‍ സിലിണ്ടറുകളുടേയും അപര്യാപ്തതമൂലം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാസിക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത് 55 കുട്ടികള്‍. ഗൊരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണം ഉണ്ടാക്കിയ ആഘാതം കെട്ടടങ്ങുന്നതിനു മുന്‍പാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഈ വാര്‍ത്ത പുറത്തുവരുന്നത്.
കുട്ടികള്‍ മരണ്ണപ്പെട്ടുവെന്ന് ആശുപത്രിയധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും, അത് അനാസ്ഥമൂലമല്ലെന്നാണ് അവരുടെ വാദം.സംഭവത്തെതുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച ഒരു എന്‍.സി.പി എം.എല്‍.എ പറഞ്ഞത്, ഒരു ഇന്‍ക്യുബേറ്ററില്‍ മൂന്ന് കുട്ടികളെയാണ് കിടത്തിയിരിക്കുന്നതെന്നും അത്രത്തോളം പരിതാപകരമാണ് ആശുപത്രയുടെ അവസ്ഥയെന്നുമാണ്.