പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Glint staff
Mon, 20-11-2017 05:03:23 PM ;
Kochi

Pinarayi vijayan

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.

 

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും, സിപിഐ മന്ത്രിമാരുടെ മന്ത്രി സഭായോഗ ബഹിഷ്‌ക്കരണവുമൊക്കെ ഇതിന് തെളിവാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഇന്ത്യയില്‍ മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്നും കോടതി പരാമര്‍ശിച്ചിരുന്നു.

 

നിലം നികത്തലും പുറമ്പോക്ക് കൈയേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി രിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

 

Tags: