സദാനന്ദൻ മാസ്റ്ററിലൂടെ ഓർമ്മിക്കപ്പെടുന്നത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം
പൂവിനെ ഇറുത്തു പോലും നോവിക്കാൻ മടിക്കുന്നവർക്കും ഉറുമ്പിനെ കൊല്ലാതിരിക്കാൻ ശ്രമിക്കുന്നവർക്കും അനുനിമിഷം ഓർമ്മിക്കാനുള്ള ജീവിക്കുന്ന രക്തസാക്ഷിയായി ബിജെപി സി.സദാനൻ മാസ്റ്ററെ കളത്തിലിറക്കിയിരിക്കുന്നു. അടുത്തിടെയാണ് ചില സിപിഎം നേതാക്കൾ പൂക്കളുടെ മൃദുലതയെക്കുറിച്ചും ഉറുമ്പിനെ കൊല്ലുന്നതിലെ ഹിംസാത്മകതയെ കുറിച്ചുമൊക്കെ വാചാലരായത്.
