Skip to main content

എം.എസ് ധോണി ഏകദിന, ടി20 ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനമൊഴിഞ്ഞു

ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനം മഹേന്ദ്ര സിങ്ങ് ധോണി ഒഴിഞ്ഞു. ഏകദിന, ടി20 ടീമുകളുടെ നായകപദവി ഒഴിയാന്‍ ധോണി ആഗ്രഹിക്കുന്നതായി ബി.സി.സി.ഐ ആണ് ബുധനാഴ്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.

 

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീമില്‍ തുടരാന്‍ ധോണി സന്നദ്ധനാണെന്നും ഇത് സെലക്ഷന്‍ സമിതിയെ അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

 

ബി.സി.സി.ഐ കരാറുകള്‍ സ്വതന്ത്ര ആഡിറ്ററുടെ മേല്‍നോട്ടത്തില്‍

ബി.സി.സി.ഐ കരാറുകള്‍ നല്‍കുന്നത് പരിശോധിക്കുന്നതിനായി ലോധ സമിതി സ്വതന്ത്ര ആഡിറ്ററെ നിയമിക്കുമെന്ന്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2017 മുതല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ കരാര്‍ നല്‍കാനിരിക്കേയാണ് ഈ ഉത്തരവ്.

ബി.സി.സി.ഐയ്ക്ക് തിരിച്ചടി; പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ലോധ സമിതിയുടെ മിക്ക നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് ജൂലൈ 18-ന് പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.സി.സി.ഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.

ലോധ സമിതി ശുപാര്‍ശകള്‍ ആറുമാസത്തിനകം നടപ്പിലാക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി

70 വയസ്സിന് മുകളിലുള്ളവരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകുന്നത് തടയുന്നതും ഒരു സംസ്ഥാനത്തിന് ഒരു വോട്ടായി പരിമിതപ്പെടുത്തുന്നതുമാണ് ശുപാര്‍ശയില്‍ പ്രധാനം. 

ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ഐ.പി.എല്‍ വാതുവെപ്പില്‍ പങ്കെന്ന് സുപ്രീം കോടതി

ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരിശോധനയ്ക്ക് വിധേയമാണെന്ന്‍ സുപ്രീം കോടതി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയും വാതുവെപ്പില്‍ പങ്കാളികളായതായും കോടതി.

എന്‍. ശ്രീനിവാസന്‍ ഐ.സി.സി ചെയര്‍മാന്‍

മെല്‍ബണില്‍ നടക്കുന്ന ഐ.സി.സി വാര്‍ഷിക യോഗത്തില്‍ വ്യാഴാഴ്ച 52-അംഗ കൗണ്‍സില്‍ സംഘടനയുടെ ഭരണഘടനയിലെ ഭേദഗതികള്‍ അംഗീകരിച്ചതോടെയാണ്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന തെരഞ്ഞെടുപ്പിന് അംഗീകാരമായത്.

Subscribe to CPM Thevalakkara