അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പതിനാലാമത് നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം
പതിനാലാമത് നിയമസഭയുടെ ആദ്യ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം തുടങ്ങിയത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് വിളിക്കുന്നത്. പ്രൊടേം സ്പീക്കര്‍ എസ്.ശര്‍മ്മയ്ക്ക് മുമ്പാകെയാണ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
