കീഴ്വഴക്കം മാറ്റി; മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുതിര്‍ന്ന അംഗത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയി നിയമിക്കുന്ന കീഴ്വഴക്കം മാറ്റി ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.
വാജ്‌പേയിക്കയച്ച കത്തുകള്‍: പി.എം.ഒ മോഡിയുടെ അഭിപ്രായം തേടും
2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോഡി അന്ന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിക്കയച്ച കത്തുകള്‍ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ പരസ്യമാക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് മോഡിയുടെ അഭിപ്രായം തേടി.
രാഷ്ട്രീയപ്പാർട്ടികൾക്ക് സുതാര്യത അനിവാര്യം
ഇന്ന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നല്‍കുന്നവരും നേരിടുന്ന മുഖ്യപ്രതിസന്ധി വിശ്വാസ്യതയില്ലായ്മയാണ്. ഇത് വീണ്ടെടുക്കാൻ ഏറ്റവും ഉചിതമായ ഒന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികൾ പാലിക്കേണ്ട സുതാര്യത. അവിടെനിന്നു മാത്രമേ ജനാധിപത്യസംവിധാനം ശുദ്ധീകരിക്കപ്പെടുകയുള്ളു.
