തായ്‌ലാന്‍ഡ് പ്രക്ഷോഭം: ബാങ്കോക്കില്‍ അടിയന്തരാവസ്ഥ
പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം നടക്കുന്ന തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം നടക്കുന്ന തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തമ്പടിച്ച് കഴിയുന്ന പ്രക്ഷോഭകര്‍ക്ക് നേരെ ചൊവാഴ്ച രാത്രി വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സ്റ്റേഡിയം പ്രക്ഷോഭകര്‍ വളഞ്ഞു ഉപരോധിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ തായ്ലാന്‍ഡില്‍ പാര്‍ലിമെന്റ് പിരിച്ചുവിടുന്നതായി പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്ര. ഒരു ലക്ഷത്തിലേറെ വരുന്ന പ്രക്ഷോഭകര്‍ ബാങ്കോക്കില്‍ പ്രകടനം നടത്തവെ ആയിരുന്നു പ്രഖ്യാപനം.
തായ്‌ലന്റില്‍ പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയ്‌ക്കെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി ആരംഭിച്ച സമരം രൂക്ഷമായി. പ്രവര്‍ത്തകര്‍ ആഭ്യന്തര, കൃഷി, ഗതാഗത, ടൂറിസം മന്ത്രാലയങ്ങള്‍കൂടി കൈയേറി