ചൈന അമേരിക്കയുമായി ഹൂതികളിലുടെ പരോക്ഷ യുദ്ധത്തിൽ

അമേരിക്കയുമായിട്ടുള്ള വ്യാപാരയുദ്ധം മുറുകിയ പശ്ചാത്തലത്തിൽ ചൈന യമനിലെ ഹൂതികളെ സഹായിച്ചുകൊണ്ട് പരോക്ഷയുദ്ധവും ആരംഭിച്ചു. ഹൂതികൾ അമേരിക്കൻ യുദ്ധക്കപ്പലുകൾ കൃത്യമായി ഉന്നം വെച്ച് മിസൈൽ വിട്ട് നശിപ്പിക്കുന്നു. ഇത് ചൈന നൽകുന്ന ജിപിഎസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നു.
ഇതിൻറെ പശ്ചാത്തലത്തിലാണ് അമേരിക്ക യമനിൽ കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ മിസൈൽ വർഷം നടത്തിയതും നൂറുകണക്കിന് ആൾക്കാർ കൊല്ലപ്പെട്ടതും.
അമേരിക്ക ഉൾപ്പടെ പാശ്ചാത്യ നാടുകളുടെ 40% ചരക്കുക ഗതാഗതവും ചെങ്കടലിലൂടെയാണ്. ചെങ്കടൽ വഴി അല്ലാതെയുള്ള ചർച്ച ഗതാഗതം വളരെ ചെലവേറിയതും . വ്യാപാരയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ട്രംപ് ഭരണകൂടം ആഭ്യന്തര അസ്വസ്ഥത നേരിടുന്ന സാഹചര്യം കുടി കണക്കിലെടുത്തുകൊണ്ടാണ് ഹൂതികളെ സഹായിച്ചുകൊണ്ട് ചൈന അമേരിക്കൻ കപ്പൽ ഗതാഗത നീക്കത്തിന്റെ സൂക്ഷ്മ വിവരങ്ങൾ കൈമാറുന്നത്.