Skip to main content

പാക് പാർലമെണ്ട് ലോകത്തിനു മുന്നിൽ നിലവിളിക്കുന്നു; രാജ്യം ആഭ്യന്തര കലാപത്തിലേക്ക്

Glint Staff
Karachi
Glint Staff

ഓപ്പറേഷൻ സിന്ദൂർ ഒന്നിനു ശേഷം ഇന്ത്യയുടെ 15 സൈനിക കേന്ദ്രങ്ങളിലേക്ക്   ആക്രമണം നടത്തിയ   ലാഹോറിലെ വ്യോമസേനാ പ്രതിരോധ സംവിധാനം പൂർണ്ണമായും ഇന്ത്യ തകർത്തു.  പാകിസ്ഥാൻ്റെ മുഴുവൻ േ ഡ്രാണകളും  ഇന്ത്യ നിർവീര്യമാക്കി. കറാച്ചിയിലും ഇന്ത്യ പാകിസ്ഥാനെ പ്രഹരിച്ചു. അവരുടെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പൂർണ്ണമായും തകർത്തു. പാകിസ്ഥാൻ ജനതയുടെ നേർക്ക് ഇതുവരെ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല.

         ഇസ്ലാമാബാദിലും  മിസൈലുകൾ പതിപ്പിച്ച് ഇന്ത്യ മുന്നറിയിപ്പു നൽകി. തുടർന്നാണ് പാകിസ്ഥാൻ  മുൻ മേജർ ജനറൽ കൂടിയായ മന്ത്രി പാർലമെണ്ടിൽ " അള്ളാ ഞങ്ങളെ ഇന്ത്യയിൽ നിന്നു രക്ഷിക്കൂ "എന്ന് നിലവിളിച്ചത്.  ബലൂചിസ്ഥാനിൽ നിന്നും ഖൈബർ പക് തൂൻക്വായിൽ നിന്നും അതികഠിനമായ വിഘടനവാദ ഭീഷണിയും ആക്രമണങ്ങളും നേരിടുന്നതിിനിടയിലാണ് ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാൻ അക്ഷരാർത്ഥത്തിൽ നിലവിളിക്കുന്നത്.

         വ്യാഴാഴ്ച പെരുമഴയത്ത് ജമ്മു കാശ്മീരിലെ മൂന്നു ഡാമുകളും ഒറ്റയടിക്ക് തുറന്നുവിട്ടത് പാക് അധീന കാശ്മീരിൽ വൻ വെള്ളപ്പൊക്കമുണ്ടാക്കിയിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുമുൻപാണ് ബി.എൽ. എ ( ബലൂചിസ്ഥാൻ ലിബറേഷൻ ആർമി)ആറ് പട്ടാളക്കാരെ വധിച്ചത്.  പാകിസ്ഥാൻ്റെ 44 ശതമാനം വിസ്തൃതി വരുന്ന ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് വിഘടിച്ചു പോകാതിരിക്കാനാണ് ഇപ്പോൾ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നത്. വിശാലമായ പ്രവിശ്യയാണ് ബലൂചിസ്ഥാനെങ്കിലും ബലൂചികൾ സംഖ്യയിൽ കുറവാണ്. അതാണ് പാകിസ്ഥാന്  ബലൂചികളെ അമർത്താൻ എളുപ്പമാകുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി ബലൂചികളുടെ ആക്രമണം ശക്തിയാർജിച്ചിരിക്കുകയാണ്. അതിൻ്റെ ഭാഗമാണ് ബി.എൽ .എ പാകിസ്ഥാൻ്റെ ജാഫർ ട്രെയിൻ റാഞ്ചിക്കൊണ്ടു പോയതും പട്ടാളക്കാരെ വധിച്ചതുമൊക്കെ . 
       ഇന്ത്യയുമായി പാകിസ്ഥാൻ യുദ്ധത്തിലേക്കു നീങ്ങുകയാണെങ്കിൽ തങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുമെന്നുള്ള പഷ്ത്തൂൺ മൗലവിയുടെ പരസ്യപ്രസ്താവന ലോക ശ്രദ്ധയാകർഷിച്ചതും ശ്രദ്ധേയമാണ്. പുതിയ സാഹചര്യത്തിൽ എല്ലാ രീതിയിലും ദുരിതത്തിൻ്റെ പാരമ്യത്തിലെതയിരിക്കുകാണ് പാകിസ്ഥാൻ. ഇതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും പാക് ജനത  കാണുന്നത് പട്ടാളത്തിലാണ്. ഇത് പാകിസ്ഥാനെ ആഭ്യന്തര കലാപത്തിൻ്റെ വക്കിലെത്തിച്ചിരിക്കുന്നു.