ഷാജൻ സ്കറിയയെ നിശബ്ദനാക്കാനല്ല അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയത്
മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്ഖറിയയെ മർദ്ദിച്ച് അവശനാക്കിയത് ,അദ്ദേഹത്തിൻറെ നാവടപ്പിക്കുക എന്ന ലക്ഷ്യമല്ല അതിനു പിന്നിൽ . കാരണം ഷാജൻ അതിശക്തമായി വീണ്ടും സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെയുള്ള വാർത്തകൾ കൊടുക്കുമെന്ന് മർദ്ദിച്ചവർക്കും അറിയാം.
എന്നാൽ ഷാജനെ പോലെ ആരെങ്കിലും ഈ രീതിയിൽ ആണെങ്കിൽ അവർക്കുള്ള താക്കീത് ആയിട്ടാണ് ഇപ്പോൾ ഷാജനെ മർദ്ദിച്ച് അവശനാക്കിയിരിക്കുന്നത്. അതായത് ആരെങ്കിലും ഷാജന്റെ പാത പിന്തുടരുകയാണെങ്കിൽ അവർക്ക് ഇതായിരിക്കും ഗതി എന്ന ഓർമ്മപ്പെടുത്തൽ. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ എതിർ ശബ്ദങ്ങൾ പരമാവധി ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഇതിൻറെ പിന്നിൽ . ഇത്തരം തന്ത്രങ്ങൾ മെനയുന്നതിൽ സിപിഎമ്മിനെ കടത്തിവെട്ടാൻ ഇന്ന് ഇന്ത്യയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനവും നിലവിലില്ല.
