Skip to main content

കസ്റ്റഡി മർദ്ദനം : പോലീസ് മേധാവിയുടെ കുറ്റം അതീവ ഗുരുതരം

Glint Staff
Glint Staff


കുന്നംകുളം കസ്റ്റഡി മർദ്ദനം നടത്തിയ പോലീസുകാരെക്കാൾ വലിയ കുറ്റകൃത്യമാണ് പോലീസ് മേധാവി നടത്തിയിട്ടുള്ളത്. കാരണം ഇത്രയും വലിയൊരു കുറ്റകൃത്യത്തിന്റെ ദൃശ്യം കണ്ടിട്ടും കുറ്റവാളികളായ ആ പോലീസുകാർക്ക് എതിരെ ഉചിതമായ നടപടിയെടുത്തില്ല എന്ന് മാത്രമല്ല അത് മറച്ചുവെക്കുകയും ചെയ്തു.ഇത് പോലീസ് മേധാവി സ്റ്റേറ്റിന് എതിരെ ചെയ്ത ഒരു കുറ്റകൃത്യമായിട്ട് മാത്രമേ കാണാൻ കഴിയുകയുള്ളൂ.
       സാങ്കേതികമായി വേണമെങ്കിൽ ആഭ്യന്തരമന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാം. എന്നിരുന്നാലും ഈ സംഭവം ആഭ്യന്തരമന്ത്രിയുടെ ചുമതലിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുള്ളത് വിശ്വസിക്കുക സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ആ നിലയിൽ മുഖ്യമന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല.
    കുന്നംകുളം കസ്റ്റഡി മർദ്ദനവും അതിൽ പോലീസ് മേധാവി സ്വീകരിച്ച കുറ്റകരമായ നിലപാടും കേരള സമൂഹത്തെ ഭീതിയിലാഴ്ത്തുന്നു.കാരണം നീതി പ്രതീക്ഷിച്ചുകൊണ്ട് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലും സമീപിക്കാനുള്ള ആത്മധൈര്യം ജനങ്ങളിൽ നിന്ന് ഈ സംഭവം ഇല്ലാതാക്കിയിരിക്കുന്നു