Skip to main content

ഒരു ഡി എൻ എ പഠനം - 2

കെ.ജി. ജ്യോതിർഘോഷ്
G . Sudhakaran
കെ.ജി. ജ്യോതിർഘോഷ്

ജി. സുധാകരൻ എന്ന സി.പി.എം നേതാവ് പാർട്ടിയിലെ തൻ്റെ ജൂനിയറായ മന്ത്രി സജി ചെറിയാനെ വിരട്ടിയിരിക്കുന്നു. ആ വിരട്ടലിൽ വിദ്യാസമ്പന്നനും തന്നിലേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ വൃത്തിയായി നിർവ്വഹിക്കുകയും ചെയ്യുന്ന ചിന്താശേഷിയുള്ള ജി.സുധാകരനെയല്ല കാണുന്നത്. മറിച്ച് ഒട്ടും വിദ്യാഭ്യാസമില്ലാത്തവരും സാംസ്കാരികമായി പിന്നാക്കം നിൽക്കുന്നവരുടേതുമായ രീതിയാണ് അദ്ദേഹം സ്വീകരിച്ചത്.  ഈ രീതിക്കു കാരണം അദ്ദേഹത്തെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിൻ്റെ ഡി.എൻ.എയായ പേടിയാണ്. സ്വയം പേടി അനുഭവിക്കുന്നവർ മാത്രമേ മറ്റുള്ളവരെ വിരട്ടുകയുള്ളു. അത് ഹിംസയാണ് . സ്വതസിദ്ധമായി നന്മയുള്ളവരുടെ നന്മയെ പോലും പാർട്ടി ഡി.എൻ.എ ഇല്ലാതാക്കുന്നു.(തുടരും)