Skip to main content
ഇസ്ലാമാബാദ്

2008-ലെ മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ ലഷ്കര്‍-ഇ-ത്വൈബ കമാന്‍ഡര്‍ സകിയുര്‍ റഹ്മാന്‍ ലഖ്വിയ്ക്ക് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്.

 

പെഷവാറിലെ സൈനിക സ്കൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് അഭിഭാഷകര്‍ സമരം ചെയ്യുന്ന വേളയിലാണ് ലഖ്വിയും മറ്റ് ആറു പ്രതികളും ബുധനാഴ്ച ജാമ്യാപേക്ഷ നല്‍കിയത്. മുംബൈ ഭീകരാക്രമണം ആസൂത്രണം  ചെയ്യുകയും സാമ്പത്തിക സമാഹരണം നടത്തുകയും ആക്രമണം നടപ്പാക്കാന്‍ സഹായിക്കുകയും ചെയ്തു എന്നതാണ് ഏഴു പേര്‍ക്കുമെതിരെയുള്ള ആരോപണം.

 

തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് ജാമ്യം ലഭിക്കാന്‍ ഇടവന്നതെന്നും ഇത്തിനെ എതിര്‍ക്കുമെന്നും പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു.  

 

മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ലഖ്വി റാവല്‍പിണ്ടിയില്‍ തടവില്‍ കഴിയുകയായിരുന്നു.