ബദാവൂന്‍
ഉത്തര്‍ പ്രദേശിലെ ബദാവൂനില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ 14-കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി പരാതി. പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. രണ്ടുപേരും ഒളിവിലാണ്.
കോണ്‍സ്റ്റബിള്‍മാരായ വീര്‍ പാല്‍ സിങ്ങ് യാദവ്, അവനീഷ് യാദവ് എന്നിവര്‍ ചേര്‍ന്ന്‍ ഡിസംബര്‍ 31-നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. മുസാജ്ഹാഗ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഇരുവരും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായാണ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.