Skip to main content

supreme court on maharashtra case

മഹാരാഷ്ട്ര കേസില്‍ സൂപ്രീംകോടതിയില്‍ നടന്ന ഒന്നരമണിക്കൂര്‍ നിണ്ടുനിന്ന വാദം പൂര്‍ത്തിയായി.മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ എന്ന്  നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ജഡ്ജിമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിശ്വാസ വോട്ടെടുപ്പിന് കൂടുതല്‍ സമയം നല്‍കണമെന്നും അതില്‍ കോടതി ഇടപ്പെടരുതെന്നുമാണ് ബി.ജെ.പിയുടെ വാദം.എന്നാല്‍ ഇന്നോ നാളെയോ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയും ആവശ്യപ്പെട്ടത്.