Skip to main content

maharashtra മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു.

പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത. ഹോട്ടലുകളില്‍ നിന്ന് ബസുകളിലാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിച്ചത്.

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരില്‍ കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണ. സഖ്യസര്‍ക്കാരില്‍ ഒരു ഉപമുഖ്യമന്ത്രി പദവി മതിയെന്ന് ആലോചനയുണ്ട്. സ്പീക്കര്‍ സ്ഥാനമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.