Skip to main content

nana patale maharashtra speaker

മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി കോണ്‍ഗ്രസ് എം.എല്‍.എ നാന പടോലെ ഇന്ന് ചുമതലയേല്‍ക്കും. ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി കിസന്‍ കത്തോരെ നോമിനേഷന്‍ പിന്‍വലിച്ചതോടെയാണ്  നാന പടോലെ മഹാ വികാസ് അഖാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരിക്കുന്നത്.

ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം സഭയില്‍ ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തിലാണ് തോല്‍വി ഒഴിവാക്കാനായി ബി.ജെ.പി മത്സരത്തില്‍ നിന്ന് പിന്‍മാറിയത്.ഉദ്ദവ് താക്കറെ സര്‍ക്കാര്‍ 169 വോട്ടുകള്‍ നേടിയാണ് ഇന്നലെ വിശ്വാസവോട്ടെടുപ്പ് വിജയിച്ചത്. പിന്നാലെ മന്ത്രി സ്ഥാനങ്ങളുടെ വിഭജനം അടക്കമുള്ള കാര്യങ്ങളില്‍ മഹാവികാസ് അഖാഡി ചര്‍ച്ചയാരംഭിക്കും.