ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വിദേശ സംഘത്തിൻറെ നായകസ്ഥാനം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ചു എന്നതിനാല്‍ ഡോ.ശശി തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത് തന്നെ പാകിസ്ഥാൻ പട്ടാളത്തിനും ഭരണകൂടത്തിനും ഏറ്റ വലിയ പ്രഹരമാണ്
അജിത്ത് ഡോവൽ ചൈനയെ ബന്ധപ്പെട്ടതിന് പിന്നാലെ സിന്ദൂർ രണ്ട്
ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാഷ്ട്ര നേതാക്കളെ മുഖ്യമായും ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചത് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും സെക്രട്ടറി വിക്രം മിസ്ത്രിയുമാണ്. എന്നാൽ ചൈന വിദേശകാര്യ വകുപ്പ് മന്ത്രി വാങ് യിയെ വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ്.
ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന് ഇന്ത്യ തകർത്ത ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി. ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്.
ചൊവ്വാഴ്ച രാത്രിയിൽ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ മിസൈൽ വർഷം നടത്തി. അഞ്ച് കേന്ദ്രങ്ങളിൽ മാത്രമേ ആക്രമണം ഉണ്ടായിട്ടുള്ളൂ എന്ന് പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അത്താവുള്ള തരാർ.