Skip to main content

മധുവിനെ അക്രമികള്‍ക്ക് കാട്ടിക്കൊടുത്തത് വനം വകുപ്പുദ്യോഗസ്ഥരെന്ന് സഹോദരി

മോഷണക്കുറ്റം ആരോപിച്ചെത്തിയ അക്രമികള്‍ക്ക് മധുവിനെ കാട്ടിക്കൊടുത്തത് വനം വകുപ്പ് ജീവനക്കാരാണെന്ന് സഹോദരി ചന്ദ്രിക. മധുവിനെ പിടികൂടി കാടിന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ അകംമ്പടിയായി ഫോറസ്റ്റിന്റെ ജീപ്പും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളും വെളിപ്പെടുത്തി.

മധുവിനേക്കാള്‍ വിശപ്പ് കൂടുതല്‍ മമ്മൂട്ടിക്ക്

വിശപ്പിന്റെ പേരില്‍ മധു മരണശിക്ഷ ഏറ്റുവാങ്ങിയതിലൂടെ ഒരു സമൂഹത്തിന്റെ ഗുരുതര വിഷയം പൊതു സമൂഹമധ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനെ റാഞ്ചിക്കൊണ്ടു പോകാനുള്ള ഇമേജ് വിശപ്പിന്റെ ആധിക്യത്തില്‍ നിന്നാണ് മരിച്ച മധുവിനെ അനുജനായി ദത്തെടുത്തു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രഖ്യാപനം.

മധുവിനെ തല്ലിക്കൊന്നതാര് ?

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത് ഫെബ്രുവരി 22ന്. കെ.എം മാണിയെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം അനിവാര്യമെന്ന സി .പി.എമ്മിന്റെ പ്രഖ്യാപനം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരില്‍ നിന്ന് വന്നത് ഫെബ്രുവരി 23ന്. കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതും ഫെബ്രുവരി 23ന്.

അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം: ഏഴ് പേര്‍ പിടിയില്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ ഏഴ് പേര്‍ പിടിയില്‍. സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അട്ടപ്പാടി: പദ്ധതി അവലോകനത്തിന് പ്രത്യേക ഏകോപന സമിതി

അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക്കിന് കീഴിലെ മൂന്ന് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ പാലക്കാട് എം.പി എം.ബി രാജേഷ്‌ എന്നിവരടങ്ങുന്നതാണ് അവലോകന സമിതി.

അട്ടപ്പാടി പാക്കേജ് നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി കെ.സി ജോസഫ്

ആദിവാസി മേഖലയില്‍ മന്ത്രിതല സംഘം ഇന്നലെയും ഇന്നുമായി നടത്തിയ സന്ദര്‍ശനത്തില്‍ വീഴ്ച ബോധ്യപ്പെട്ടതായും ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി.

Subscribe to Leadership