അട്ടപ്പാടി: രണ്ട് കോടി രൂപയുടെ അടിയന്തര സഹായം
ആദിവാസി ശിശുമരണ നിരക്ക് ഉയരുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ അടിയന്തിര സഹായം നല്‍കും. തിങ്കളാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിതല സംഘമാണ് പ്രഖ്യാപനം നടത്തിയത്.
പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ശിശുമരണങ്ങള്‍ സംഭവിച്ച അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാറിന്റെ സമഗ്ര പാക്കേജ്. 