Skip to main content

ടി.പി കേസ്: വി.ടി ബല്‍റാം എം.എല്‍.എയെ ചോദ്യം ചെയ്തു

ടി.പി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെ അടിസ്ഥാനമാക്കി ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവ് നല്‍കിയ പരാതിയിലാണ് നടപടി.

പയ്യോളി മനോജ് വധക്കേസ്: അറസ്റ്റിലായ സി.പി.എം നേതാക്കളെ ജനുവരി 10 വരെ കസ്റ്റഡിയില്‍ വിട്ടു

പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായ സി.പി.എം നേതാക്കളെ ജനുവരി 10-ാം തീയതി വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.

ഹിമാചല്‍ പ്രദേശ്: ബി.ജെ.പിക്ക് ജയം; സി.പി.എമ്മിന് ഒരു സീറ്റ്

ബി.ജെ.പി അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ 24 വര്‍ഷത്തിനു ശേഷം സിപിഎമ്മിന് ഒരു എം.എല്‍.എയെ ലഭിച്ചു.  സിപിഎമ്മിന്റെ ഹിമാചല്‍ പ്രദേശിലെ പ്രമുഖ നേതാക്കളിലൊരാളായ രാകേഷ് സിന്‍ഹയാണ് തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. പൊതുവെ ഇടതുപക്ഷത്തിന്സ്വാധീനം കുറവുള്ള ഹിമാചല്‍പ്രദേശില്‍ നിന്ന് ഇടതുപക്ഷത്തിനു കിട്ടിയ അപ്രതീക്ഷിത വിജയമാണിത്.

കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് കാനം രാജേന്ദ്രന്‍

അഴിമതിക്കാരെയും അവസരവാദികളെയും ഒപ്പം ചേര്‍ത്തല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ജെ.ഡി.യുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍.എസ്.പിക്കും തിരികെ വരാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

സി.പി.എം പിളര്‍പ്പിലേക്കോ ?

നിലവിലെ സാഹചര്യത്തില്‍ നേതൃത്വപരമായും ആശയപരമായും മാത്രമാണ് സിപിഎമ്മിന് ദേശീയതലത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയുക. അതാകട്ടെ പ്രധാന പ്രതിപക്ഷ കക്ഷികളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഏകോപനത്തിലൂടെയും. അതിനാവശ്യം നേതൃ ഗുണമാണ് ആ നേതൃഗുണം ഇന്ന് പ്രതിപക്ഷത്ത് അവശേഷിക്കുന്ന ഏക നേതാവാണ് സീതാറാം യെച്ചൂരി.

മൂന്നാര്‍: സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സി.പി.ഐയുടെ ഹര്‍ജി

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. മൂന്നാറിലെ  അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണം, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Subscribe to Ravada chandrasekhar