Skip to main content

ബുര്‍കിനി നിരോധനം ഫ്രഞ്ച് കോടതി താല്‍ക്കാലികമായി നീക്കി

സ്ത്രീകള്‍ ബുര്‍കിനി നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനുണ്ടായിരുന്ന നിരോധനം ഫ്രാന്‍സിലെ പരമോന്നത ഭരണകാര്യ കോടതി നീക്കി. പാരീസിലെ സ്റ്റേറ്റ് കൌണ്‍സിലിന്റെ വിധി നിരോധനം വിലെനൂവ് ലൂബെറ്റ് നഗരത്തിന് മാത്രമാണ് നിലവില്‍ ബാധകം.

ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ഫ്രഞ്ച് കമ്പനി മുംബൈയില്‍ നിര്‍മ്മിക്കുന്ന അന്തര്‍വാഹിനി കപ്പലുകളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നു. കടലിനടിയില്‍ കണ്ടുപിടിക്കുന്നത് ഏറെക്കുറെ അസാധ്യമായിരുന്ന അത്യന്താധുനിക സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളുടെ യുദ്ധശേഷി അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്.

ഫ്രാന്‍സില്‍ ജനക്കൂട്ടത്തിന് നേരെ ട്രക്ക് ഇടിച്ചുകയറ്റി; 84 മരണം

തെക്കന്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനു നേരെ ട്രക്ക് ഇടിച്ചുകയറ്റി നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം ചുരുങ്ങിയത് 84 പേരെങ്കിലും കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവൃത്തിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രസ്വോ ഒലാന്ദ് പ്രതികരിച്ചു.

യുക്രൈന്‍: ഫെബ്രുവരി 15 മുതല്‍ വെടിനിര്‍ത്തലിന് ഉടമ്പടി

ബെലാറസ്‌ തലസ്ഥാനമായ മിന്‍സ്കില്‍ റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുക്രൈന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ തമ്മില്‍ 16 മണിക്കൂറിലധികം നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലാണ് ഉടമ്പടി രൂപീകരിച്ചത്.

ഷാര്‍ളി ഹെബ്ദോയുടെ ദുരന്തപ്പതിപ്പ്

ഭീകരർ എന്ന വഴിതെറ്റിയ ഒരുകൂട്ടം മതഭ്രാന്തരെ ലക്ഷ്യമാക്കിക്കൊണ്ട് ഇവ്വിധം നബിയുടെ കാർട്ടൂണുമായി ഷാര്‍ളി ഹെബ്ദോ പുറത്തിറങ്ങിയിരിക്കുന്നത് ഭീകരരെ മാത്രമാവില്ല പ്രകോപിപ്പിക്കുക. ഭീകരവാദത്തെ  അംഗീകരിക്കാത്ത സമാധാനപ്രിയരായ മുസ്ലിങ്ങളേയും അത് പലവിധം വേദനിപ്പിക്കും.

മുഹമ്മദ്‌ നബിയുടെ ചിത്രവുമായി ഷാര്‍ളി ഹെബ്ദോയുടെ പുതിയ ലക്കം

ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രത്യേക ലക്കത്തിന്റെ കവര്‍ ചിത്രത്തില്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു എന്ന തലവാചകത്തിന് താഴെ ഞാന്‍ ഷാര്‍ളി എന്ന ബോര്‍ഡും പിടിച്ചുനില്‍ക്കുന്ന നബിയുടെ ചിത്രമാണുള്ളത്.

Subscribe to Higher education Kerala