Skip to main content

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപത്തിമൂന്നായി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപത്തിമൂന്നായി. വനിതകളുടെ അമ്പത് കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും, ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും സ്വര്‍ണം നേടി.

ആന്റിബയോട്ടിക്ക് ഉപയോഗത്തില്‍ ഇന്ത്യ മുന്നില്‍

അമേരിക്ക ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് .നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് റിപ്പോര്‍ട്ട് പുറതത്തുവട്ടിരിക്കുന്നത്. വികസ്വരാജ്യങ്ങളുടെ ഇടയില്‍ ആന്റിബയോട്ടിക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

നംവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. കായികമന്ത്രി എ.സി.മൊയ്തീനുമായി കെ.സി.എ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പാക്കിസ്ഥാന്‍ ഹാഫിസ് സെയ്ദിനെ ഭീകരനായി പ്രഖ്യാപിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത്ഉദ് ദവ നേതാവുമായ ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു.  തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി.

മാലദ്വീപ് പ്രതിസന്ധി: രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിന് രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി ഇന്ന് പലസ്തീനിലേക്ക്

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച യാത്രതിരിക്കും. പലസ്തീനിലായിരിക്കും മോഡി ആദ്യമെത്തുക. ഒരു പകല്‍ മാത്രമാണ് മോഡി പലസ്തീനില്‍ ചെലവഴിക്കുക. ചരിത്രത്തില്‍  ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

Subscribe to Sextalk app