Skip to main content

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള  ഔദ്യോഗിക പ്രഖ്യാപനം വന്നു. സംഘടനാ തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ അധ്യക്ഷനായി  പ്രഖ്യാപിച്ചത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഗുജറാത്ത്: ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 70 കടന്നേക്കും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് നാലര വരെയുള്ള കണക്കുകളനുസരിച്ച് 64 ശതമാനം പോളിങ്ങാണ് നടന്നിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.അവസാന കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ്  തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന സൂചന.

രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഡിസംബര്‍ 14ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു.മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ പത്രക സമര്‍പ്പിക്കാനെത്തിയത്. മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്.

ഗുജറാത്ത് മാതൃകയെ വിസ്മൃതിയിലാക്കി വിഭാഗീയതയുടെ വിടവുകള്‍ കാണിക്കുന്ന തിരഞ്ഞെടുപ്പ് രംഗം

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അവര്‍ പ്രതീക്ഷിക്കാത്ത വിധം സീറ്റുകള്‍ നല്‍കി ഇന്ത്യന്‍ ജനത അധികാരത്തിലേറ്റിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഗുജറാത്ത് മാതൃകാ വികസനമായിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വപാടവത്തിലൂടെയും സംവേദന മികവിലൂടെയും ആ മാതൃകയുടെ സ്ഫുരണങ്ങള്‍ ജനങ്ങളില്‍ വിശേഷിച്ചും യുവാക്കളില്‍ പ്രതീക്ഷയും സ്വപ്‌നവും നിറയ്ക്കുകയുണ്ടായി.

ചുഴലിക്കാറ്റ്: പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം മാറ്റി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം  പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് നേരത്തേ വേദി പ്രഖ്യാപിച്ചിരുന്നത്.

Subscribe to Muslim hatred