മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്ന്‍ കേന്ദ്രം
മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും കേന്ദ്രം. ഈ സമ്പ്രദായങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെയാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്.