വോഡഫോണും ഐഡിയയും ലയന നടപടികള്‍ തുടങ്ങി
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയന നടപടികള്‍ ആരംഭിച്ചു. ലയനം പൂര്‍ത്തിയായാല്‍ ഭാരതി എയര്‍ടെല്ലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവാകും പുതിയ കമ്പനി.
വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയിക്കുന്നു
ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി വോഡഫോണ്‍ പി.എല്‍.സിയാണ് ഇന്ത്യയിലെ തങ്ങളുടെ വിഭാഗം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഐഡിയ സെല്ലുലാറില്‍ ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചത്.
പുതുവര്‍ഷം മുതല്‍ സൗജന്യ കാള്‍ സേവനവുമായി ബി.എസ്.എന്‍.എല്‍
വരുന്ന ജനുവരി മുതല്‍ വോയ്സ് കാളിന് നിരക്ക് ഈടാക്കില്ലെന്നു ബി.എസ്.എന്‍.എല്‍. സമാന വാഗ്ദാനവുമായി വന്ന റിലയന്‍സ് ജിയോയെ വെല്ലുന്ന മറ്റ് സേവനങ്ങളും ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കും. ഇതോടെ, ജിയോയുടെ വരവോടെ ആരംഭിച്ച ടെലികോം വിപണിയിലെ മത്സരം കൂടുതല്‍ മുറുകുകയാണ്.
ജിയോ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കുകളിലെ പ്ലാനുകളാകും തങ്ങള്‍ നല്‍കുന്നതെന്ന് ബി.എസ്.എന്‍.എല്‍ പറയുന്നു. ജിയോ സേവനങ്ങള്‍ 4ജി വരിക്കാര്‍ക്ക് മാത്രം ലഭ്യമാകുമ്പോള്‍ ഭൂരിപക്ഷം വരുന്ന 2ജി-/3ജി വരിക്കാര്‍ക്കും ബി.എസ്.എന്‍.എല്‍ പ്ലാനുകള്‍ ലഭ്യമാകും.
എയര്‍സെല്‍ ഇടപാട്: മാരന്‍ സഹോദരന്‍മാര്‍ക്കെതിരെ കുറ്റപത്രം
മലേഷ്യയിലെ മാക്സിസ് ഗ്രൂപ്പിന് ഇന്ത്യയിലെ മൊബൈല്‍ സേവനദാതാവായ എയര്‍സെല്ലിന്റെ നിയന്ത്രണം കയ്യടക്കുന്നതിനായി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ടെലികോം വകുപ്പ് മുന്‍മന്ത്രി ദയാനിധി മാരനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
12 മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി
ഇന്‍ഷുറന്‍സ്, ടെലികോം ഉള്‍പ്പെടെ 12 മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
