രാഹുലിൻ്റെ പശ്ചാത്തലത്തിൽ എൽ ഡി എഫ് ഇലക്ഷൻ പ്രചാരണം തുടങ്ങി
ഇടതുപക്ഷ ജനാധിപത്യ മുന്നണി , വരുന്ന തദ്ദേശസ്വയം ഭരണ വകുപ്പ് -നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണം രാഹുൽ മാങ്കൂട്ടത്തിനെ ഉയർത്തിപ്പിടിച്ച് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒക്കെ തന്നെ ഇടതുപക്ഷ മുന്നണി പ്രതിപക്ഷത്തെ മുഖ്യമായും നേരിട്ടത് ലൈംഗിക ആരോപണങ്ങൾ ഉയർത്തിക്കൊണ്ടാണ് . അതിന് അനുസൃതമായ സാഹചര്യം കോൺഗ്രസ്സുകാർ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഒരുക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ലോകത്ത് സംഭവിച്ച നിർണായക മാറ്റങ്ങൾ മനുഷ്യ ചരിത്രത്തിൽ ആദ്യമായിട്ടാണ് . ഈ മൂന്ന് ദശകങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അതിനുശേഷം വന്ന സർക്കാരുകളുടെ ഭരണകാലത്ത് ആ മാറ്റങ്ങളിലേക്ക് സർക്കാരിൻറെ ശ്രദ്ധ തിരിക്കാനോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനോ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കഴിഞ്ഞിട്ടില്ല. ആ അവസ്ഥ സൃഷ്ടിച്ചതിൽ മുഖ്യ പങ്ക് കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾക്കാണ് . റേറ്റിംഗ് മത്സരത്തിനിടയിൽ ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ സെക്സിനെ പോലെ ശേഷിയുള്ള മറ്റ് വിഷയങ്ങളില്ല എന്ന അവരുടെ ബോധ്യമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമായത്. അതിലൂടെ രാഷ്ട്രീയ പ്രവർത്തനവും ചാനലുകളിലൂടെ ആയി. ചാനലുകളിൽ തിളങ്ങുന്നവർ നേതാക്കന്മാരായി. രാഹുൽ മാങ്കൂട്ടത്തിലും ആ ഗണത്തിൽപ്പെട്ട നേതാവ് .
